Alappuzha local

ഡെങ്കിപ്പനി പടരുന്നു

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 10, 11 വാര്‍ഡുകളില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതേസമയം ഇവിടെ അഞ്ച് പേര്‍ക്ക് ഡങ്കിപ്പനി ബാധയുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പന്തേഴം സ്വദേശിയായ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലും മറ്റൊരാളെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ പാന്തേഴത്ത് മെഡിക്കല്‍ ക്യാംപ് നടത്തും. ഏതാനും നാളുകള്‍ക്ക് മുമ്പ് മുഹമ്മ പഞ്ചായത്തിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
ജില്ലയിലെ ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തില്‍ മാസങ്ങള്‍ക്ക് ഡങ്കിപ്പനി ബാധിച്ച് യുവതി മരണപ്പെട്ടിരുന്നു. ഇവിടെ പനി പടര്‍ന്ന പ്രദേശങ്ങളില്‍ വ്യാപകമായി ഈഡീസ് കൊതുകളുടെ ലാര്‍വകളെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മാലിന്യത്തോത് വര്‍ധിച്ചതാണ് ഡങ്കിപ്പനി പടരാന്‍ കാരണം.
Next Story

RELATED STORIES

Share it