kannur local

ഡെങ്കിപ്പനി, എച്ച്1 എന്‍1 കേസുകളില്‍ വന്‍ വര്‍ധന

.കണ്ണൂര്‍: ജില്ലയില്‍ ഡെങ്കിപ്പനി, എച്ച്1 എന്‍1 കേസുകളില്‍ വന്‍ വര്‍ധനയുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 265 ഡെങ്കിപ്പനിയാണ് ജില്ലയില്‍ റിപോര്‍ട്ട്  ചെയ്തത്. ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടു. എന്നാല്‍ 2017ല്‍ 2754 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ എട്ടുപേര്‍ മരണപ്പെട്ടു. എച്ച്1 എന്‍1 കേസ് ഒരെണ്ണമാണ് 2016ല്‍ റിപോര്‍ട്ട് ചെയ്തത്. ഇത്തവണ അത് 89 കേസുകളായി ഉയര്‍ന്നു. മൂന്നുപേര്‍ എച്ച്1 എന്‍1 ബാധിച്ച് മരണപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനാല്‍ ഇത്തവണ ശക്തമായ പ്രതിരോധ പരിപാടികള്‍ മുന്‍കൂട്ടി നടപ്പാക്കി ജനുവരി ഒന്നുമുതല്‍ ആരോഗ്യജാഗ്രതാ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതര വകുപ്പുകളുമായി ചേര്‍ന്നാണ്് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ഗൃഹസന്ദര്‍ശനം, രോഗപ്രതിരോധ അവസ്ഥാ നിര്‍ണയം 21ന് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഷാജ്, കെ പി ജയബാലന്‍, സുനില്‍ദത്തന്‍, കെ എം അജയന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it