ernakulam local

ഡെങ്കിപ്പനി: ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പ്രത്യേകിച്ച് കവളങ്ങാട്, നേര്യമംഗലം, കടവൂര്‍, ഇഞ്ചത്തൊട്ടി എന്നീ പ്രദേശങ്ങളില്‍ ഡങ്കിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്‍കെ കുട്ടപ്പന്റെ അധ്യക്ഷതയില്‍ കോതമംഗലം താലൂക്കാശുപത്രിയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിലുത്തി.
സാമൂഹ്യാരോഗ്യകേന്ദ്രം/പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍മാര്‍, കോതമംഗലം താലൂക്കാശുപത്രി സൂപ്രണ്ട്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് പ്രതിനിധി, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍, ജില്ല പ്രോഗ്രാം ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി.
പനി ബാധിത പ്രദേശങ്ങളിലേക്ക് ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ഫീല്‍ഡ് ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ഫോഗിങ്, സ്‌പ്രേയിങ് ഉള്‍പ്പെടെയുളള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആവശ്യമെങ്കില്‍ ഇതരസ്ഥാപനങ്ങളില്‍ നിന്നും മേല്‍പ്പറഞ്ഞ ലഭ്യമാക്കും. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ സജ്ജമാക്കുവാനും പനി ബാധിതരെ കൊതുക് വലകളില്‍ കിടത്തുവാനും സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
കടുത്ത പനി, തലവേദന സന്ധിവേദന, കണ്ണിന്റെ പുറകിലുളള വേദന എന്നീ ലക്ഷണങ്ങളോടു കൂടിയ പനി ഡെങ്കിപ്പനി ആകാം. ഉടനെ ഡോക്ടറുടെ സഹായം തേടുകയോ ആരോ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയോ ചെയ്യണം.
Next Story

RELATED STORIES

Share it