malappuram local

ഡെങ്കിപ്പനി : അവലോകന യോഗം ചേര്‍ന്നു



വേങ്ങര: ഡെങ്കിപ്പനി ഭീതിയിലാഴ്ത്തിയ വേങ്ങരയില്‍യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. പ്രദേശത്ത് മൂന്ന് മരണവും ധാരണയായത്. പികെ കുഞ്ഞാലിക്കുട്ടി എംപിയാണ് വേങ്ങര ബ്ലോക്കില്‍ അടിയന്തര യോഗം വിളിച്ചത്. ഇന്ന് സിഎംഒയുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വേങ്ങര മാര്‍ക്കറ്റില്‍ ഉറവിടനശീകരണത്തിന് ഇറങ്ങും. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. വേങ്ങര പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ തൊണ്ടി വാഹനങ്ങള്‍ ലേലം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കും. ആഴ്ചയിലൊരു ദിവസം െ്രെഡ ഡെ ആചരിക്കാനും തീരുമാനിച്ചു.ഓരോ പഞ്ചായത്തിലേയും പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വിശദീകരിച്ചു. എട്ട് പഞ്ചായത്തിലെ 155 വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിച്ചു. മഞ്ചേരി സബ് ജഡ്ജ് രാജന്‍ തട്ടില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍,ഡിഎംഒ കെ സക്കീന, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പ്രീതി മേനോന്‍,  ബ്ലോക്ക് പ്രസിഡന്റുമാരായ പി കെ അസ് ലു, കെ ടി ഷഹീദ, മലപ്പുറം ഡിവൈഎസ്പി ജലീല്‍ േതാട്ടത്തില്‍, സിഐ എ.പ്രേംജിത്ത്, ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ സഫ്രീന, കുപ്പേരി സുബൈദ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബുഷ്‌റ മജീദ്, തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it