kozhikode local

ഡെങ്കിപ്പനിയെ പേടിച്ച് ജില്ല ; നാലുപേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു



കോഴിക്കോട്: ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി കഴിഞ്ഞ 12ന് ജില്ലയില്‍ ചികില്‍സ തേടിയത് 53 പേര്‍. ഇതില്‍ നടുവണ്ണൂര്‍, കൂരാച്ചുണ്ട്, ബാലുശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. പനിയും ഡെങ്കിപ്പനി രോഗലക്ഷണവുമായി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ചികില്‍സയ്‌ക്കെത്തുവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 12ന് 586 പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. ഇതില്‍ ഓര്‍ക്കാട്ടേരിയില്‍ നിന്നുള്ള ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. കഴിഞ്ഞ 11ന് 474 പേര്‍ ജില്ലയില്‍ പനിയുമായി ചികില്‍സയ്‌ക്കെത്തി. 30 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി ചികില്‍സ തേടി. 10ന് 734 പേരാണ് പനിയുമായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ചികില്‍സ തേടിയത്. ഒമ്പതിന് 19 പേര്‍ ഡെങ്കി ലക്ഷണവുമായി ചികില്‍സ തേടിയപ്പോള്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാക്കൂര്‍, എലത്തൂര്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. എട്ടിന് 34 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി ചികില്‍സ തേടിയപ്പോള്‍ നാല് പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും സ്ഥിരീകരിച്ചു. കൂരാച്ചൂണ്ട്, വടകര എംസിഎച്ച് എന്നിവിടങ്ങളിലാണ് അസുഖം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറിന് 559 പേര്‍ ഒപിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ ഡെങ്കി ലക്ഷണവുമായി 25 പേരാണ് എത്തിയത്. ഇതില്‍ നാലുപേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. അഞ്ചിന് 597 പേരാണ് ചികില്‍സയ്‌ക്കെത്തിയതെങ്കില്‍ 16പേര്‍ ഡെങ്കി ലക്ഷണവുമായി ചികില്‍സയ്്‌ക്കെത്തിയിരുന്നു. നാലുപേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ആണ്. മൂന്നിന് 20 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി എത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ആറിന് 559 പേര്‍ ഒപിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ ഡെങ്കി ലക്ഷണവുമായി 25 പേരാണ് എത്തിയത്. ഇതില്‍ നാലുപേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. അഞ്ചിന് 597 പേരാണ് ചികില്‍സയ്‌ക്കെത്തിയതെങ്കില്‍ 16പേര്‍ ഡെങ്കി ലക്ഷണവുമായി ചികില്‍സയ്്‌ക്കെത്തിയിരുന്നു. നാലുപേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ആണ്. മൂന്നിന് 20 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി എത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it