palakkad local

ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്: മഴക്കാലത്ത് ഈഡിസ് കൊതുകുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ.കെ പി റീത്ത അറിയിച്ചു. ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ആളുകള്‍ക്ക് ഡെങ്കിപ്പനി ഉള്‍പ്പെടെ കൊതുകുജന്യ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണ്.
ഈഡിസ് കൊതുകുകളെ നിയന്ത്രിച്ചാല്‍ കൊതുകുജന്യ രോഗങ്ങള്‍ എളുപ്പത്തില്‍ തടയാന്‍ കഴിയും. വീടിനുള്ളിലും പരിസരത്തും കൊതുകിന്റെ പ്രജനനം നടക്കാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് പ്രധാന്യം.
രാവിലെയും വൈകുന്നേരവുമാണ് ഈഡിസ് കൊതുകുകളെ കണ്ടു വരുന്നത്. വീടിനുള്ളിലെ റഫറിജറേറ്ററിനടിയിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയില്‍ വച്ചിരിക്കുന്ന പാത്രം, കുടിവെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവയില്‍ കൊതുകുവളരുന്നിലെന്ന് ഉറപ്പാക്കണം. വീടിനു പുറത്ത് വെള്ളംകെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ചിരട്ടകള്‍, പാത്രങ്ങള്‍, ടയറുകള്‍ തുടങ്ങിയവ നീക്കം ചെയ്യണം.
ആഴ്ചയിലൊരിക്കലെങ്കിലും ഡ്രൈ ഡേ ആചരിക്കണം. ശരീരത്തില്‍ കൊതുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരഭാഗങ്ങള്‍ മൂടുന്നതരത്തില്‍ വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം. പനിബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികില്‍സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും, കത്തിക്കുന്നതും മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് മനസ്സിലാക്കുക. വലിച്ചറിയുന്ന കുപ്പിവെള്ളത്തിന്റെ പ്ലാസ്റ്റിക്കുകള്‍ ഒരിടത്ത് കെട്ടികിടക്കുന്നത് ഈഡിസ് കൊതുകിന്റെ പ്രജനനം വര്‍ദ്ധിപ്പിക്കും. വേനല്‍ക്കാലത്ത് കുപ്പിവെള്ളത്തിന്റെ ഉപഭോഗം ഉയര്‍ന്നതിനാല്‍ പ്ലാസ്റ്റിക് ബോട്ടലുകളും അധികമാണ്.
ഓടകളില്‍ മലിനജലം കെട്ടികിടക്കാതിരിക്കാനും വൃത്തിയാക്കാനും ശ്രദ്ധിക്കണം, ഉറവിട മാലിന്യ സംസ്‌കരണ നടപടികള്‍ പ്രചരിപ്പിക്കുക. ടാങ്കുകളിലും പാത്രങ്ങളിലും സംഭരിച്ച് സൂക്ഷിച്ചിരിക്കുന്ന ജലം കൊതുകുകടക്കാത്തവിധം ഭദ്രമായി അടച്ചുസൂക്ഷിക്കുകയോ മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ വേണമെന്നും ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it