Flash News

ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍
X


കൊച്ചി: സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. 19പൈസയാണ് ഇന്ന് ഡീസലിന് കൂടിയത്. നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴ് രൂപ മാത്രമായി കുറഞ്ഞു. കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 69.23 ആയി.
പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.8 രൂപയാണ് വില.
Next Story

RELATED STORIES

Share it