ഡീസല്‍ വാഹന നിരോധനം: ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: പത്തു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് ഉത്തരവ് തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ചോദ്യം ചെയ്ത് ട്രൈബ്യൂണലിലെ ഹരജിക്കാരായ അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഗല്‍ എന്‍വയോണ്‍മെന്റ് അവെയര്‍നെസ് ഫോറം നല്‍കിയ അപ്പീല്‍ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. കേസ് വീണ്ടും 28ന് പരിഗണിക്കാനായി മാറ്റി.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹരജികള്‍ പരിഗണിക്കാന്‍ സിംഗിള്‍ബെഞ്ചിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it