ഡീസല്‍ കാറുകളുടെ നിരോധനം: കേന്ദ്രം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഡീസല്‍ ടാക്‌സി കാറുകള്‍ നിരോധിക്കുന്നത് പുറംജോലി കരാര്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുറംജോലി ജീവനക്കാരുടെ യാത്രയ്ക്കു പ്രധാനമായും ഡീസല്‍ ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ നിരോധിക്കുന്നതിലൂടെ പുറം കരാര്‍ തൊഴിലുകള്‍ പ്രതിസന്ധിയിലാവുകയും ഇത് തലസ്ഥാനത്തെ സാമ്പത്തികസ്ഥിതിയില്‍ ആഘാതം സൃഷ്ടിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ കോടതിയെ അറിയിച്ചു. അതേസമയം തൊഴിലാളികള്‍ക്ക് വാടക ബസ് ഏര്‍പ്പാടാക്കിക്കൂടെ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരുമായി ചര്‍ച്ചനടത്തുകയാണെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഒമ്പതിന് പരിഗണിക്കും.
Next Story

RELATED STORIES

Share it