malappuram local

ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി ബ്രേക്കില്ലാതെ ഓടിയത് ഒരു കിലോമീറ്ററിലധികം

തേഞ്ഞിപ്പലം: മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി ബ്രേക്കില്ലാതെ ഓടിയത് ഒരു കിലോമീറ്ററിലധികം. നിറയെ ഡീസലുമായി പോവുകയായിരുന്ന ലോറി യൂനിവേഴ്‌സിറ്റി ഭാഗത്തുനിന്ന് ബ്രൈക്ക് നഷ്ടപ്പെട്ട് ഒരുകിലോമീറ്ററിലധികം ദൂരം മുന്നോട്ടുപോയി പാണമ്പ്രയിലാണ് നിര്‍ത്തിയത്. നിര്‍ത്തുന്നതിനിടെ ഒംനി വാനില്‍ തട്ടി ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ടാങ്കര്‍ലോറി പാണമ്പ്രവളവും അങ്ങാടിയും കഴിഞ്ഞ് കയറ്റത്തിലെത്തിനില്‍ക്കുകയും ശേഷം പിന്നിലേക്ക് തന്നെ നീങ്ങുകയും ചെയ്തു. ഇതിനിടെ നാട്ടുക്കാര്‍ ചേര്‍ന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ തടഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ലോറിക്കടിയില്‍ കൈയില്‍ കിട്ടിയ കല്ലും മരകഷണങ്ങളുമെല്ലാം ഇട്ടെങ്കിലും ലോറിയുടെ പിറകോട്ടുള്ള പോക്ക് നിയന്ത്രിക്കാനായില്ല. പാണമ്പ്ര ജുമാ മസ്ജിദിന് എതിര്‍വശത്തുള്ള കയറ്റത്തിലേക്കെടുത്ത ലോറി സ്പീഡ് കുറഞ്ഞപ്പോള്‍ റോഡരികില്‍ ചാരി നിര്‍ത്തി.ഇതിനിടയില്‍ പിന്നില്‍ കുടുങ്ങിയ വാന്‍ ഡ്രൈവര്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലോറിയില്‍ തട്ടിയത്. പരിക്കേറ്റ ഒമ്‌നി ഡ്രൈവര്‍ ചേളാരി ഡിഎംഎസ് ഹോസ്പിറ്റലില്‍  ചികില്‍സതേടി. വ്യാപാരികളായ പി ടി അബ്ബാസ്, കന്യാവില്‍ഇഖ്ബാല്‍, സറഫു, എം എന്‍ നിസാര്‍, തോട്ടത്തില്‍ മന്‍സൂര്‍, കെ പി മുഹമ്മദ് കുട്ടി എന്നിവരുടെ നേത്യത്ത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മംഗലാപുരം സ്വദേശി അബ്ദുല്‍ ഖാദറായിരുന്നു ടാങ്കര്‍ ലോറി ഡ്രൈവര്‍.
ഇതുവഴി വന്ന ഹൈവെ പോലിസും സഹായത്തിനുണ്ടായിരുന്നു.
Next Story

RELATED STORIES

Share it