ഡീഗോ ഗാര്‍ഷ്യയില്‍ മല്‍സ്യത്തൊഴിലാളികള്‍ മോചിതരായി

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായ 19 മല്‍സ്യത്തൊഴിലാളികള്‍ മോചിതരായതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്ള മല്‍സ്യത്തൊഴിലാളികളാണ് കഴിഞ്ഞ 27ന് ബ്രിട്ടീഷ് അധികൃതരുടെ പിടിയിലായത്. ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് മല്‍സ്യത്തൊഴിലാളികള്‍ രണ്ട് യന്ത്രവല്‍കൃത ബോട്ടുകളിലായി ദ്വീപില്‍ അകപ്പെട്ടത്. വിദേശകാര്യ മന്ത്രാലയവുമായും ബ്രിട്ടീഷ് അധികൃതരുമായും കേരള സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടതിനൊടുവിലാണ് മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.
Next Story

RELATED STORIES

Share it