Flash News

ഡി ഹിയക്ക് വിലപറഞ്ഞ് റയല്‍ മാഡ്രിഡ്



മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയക്കായി വില പറഞ്ഞ് റയല്‍ മാഡ്രിഡ് രംഗത്ത്. 2015 മുതല്‍ താരത്തെ നോട്ടമിട്ട സ്പാനിഷ് വമ്പന്മാര്‍ ഈ വര്‍ഷം ഡി ഹിയയെ സ്വന്തമാക്കാന്‍ വില പറഞ്ഞെന്നാണ് റിപോര്‍ട്ടുകള്‍. 70 മില്യണ്‍ യൂറോ വിലയിട്ട റയല്‍ മാഡ്രിഡിന്റെ ഓഫര്‍ പക്ഷേ, യുനൈറ്റഡ് നിരസിച്ചിരിക്കുകയാണ്. ഡി ഹിയക്ക് പകരം, അല്‍വാരോ മൊറാറ്റയെ യുനൈറ്റഡിന് നല്‍കണമെന്നാണ് അവരുടെ ആവശ്യം. 25 മില്യണ്‍ യൂറോയും മൊറാറ്റയും തന്നാല്‍ ഡി ഹിയയെ റയലിന് കൈമാറാമെന്ന്് യുനൈറ്റഡ് സമ്മതിച്ചു.
Next Story

RELATED STORIES

Share it