ഡി സിനിമാസ് ഭൂമി: കൈയേറ്റമില്ലെന്ന് ജില്ലാ ഭരണകൂടം

തൃശൂര്‍: ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ചതാണെന്നു കാട്ടി നടന്‍ ദിലീപിനെതിരേ അഡ്വ. കെ സി സന്തോഷ് സമര്‍പ്പിച്ച പരാതി ജില്ലാ ഭരണകൂടം തള്ളി. തൃശൂര്‍ കലക്ടറേറ്റ് എല്‍ആര്‍ വിഭാഗം ഡെപ്യൂട്ടി കലക്ടരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉദ്യോഗസ്ഥസംഘം നടത്തിയ സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് പരാതി ജില്ലാ കലക്ടര്‍ തള്ളിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് അനുസരിച്ച് തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന ഡോ. എ കൗശികന്‍ ഇതുസംബന്ധിച്ച് വിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്. ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ് സര്‍വേ 680/1, 681/1 എന്നിവയില്‍പ്പെട്ട ഭൂമി നടന്‍ ദിലീപ് കൈയേറിയെന്നായിരുന്നു പരാതി. സര്‍വേ 680/1 ലെ മൊത്ത വിസ്തീര്‍ണം 82 സെന്റ് മാത്രമാണെന്ന പരാതിയില്‍ വിസ്തീര്‍ണം ഒരു ഏക്കര്‍ 82 സെന്റ് ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it