ഡി.എച്ച്.ആര്‍.എം. 2357 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും

തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം. ആറു ജില്ലകളിലായി 2357 സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്ന് സംസ്ഥാന ചെയര്‍പേഴ്‌സന്‍ സെലീന പ്രക്കാനം പ്രസ്താവനയില്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 1082 ഡി.എച്ച്.ആര്‍.എം. സ്ഥാനാര്‍ഥികള്‍ക്ക് 60,000 ത്തിലധികം വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിക്കുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍.

ജനാധിപത്യ സംവിധാനത്തില്‍ ദലിത് ആദിവാസി വിഭാഗം അധികാരികളായി മാറിയാല്‍ മാത്രമേ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.   ജനാധിപത്യത്തില്‍ സാധാരണ ജനങ്ങളുടെ അവകാശങ്ങളും പൗരമൂല്യങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയാണ് ഡി.എച്ച്.ആര്‍.എം. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നതെന്ന് സെലീന പ്രക്കാനം പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it