Flash News

ഡിസ്‌ക്കസ് ത്രോ താരം വികാസ് ഗൗഡ വിരമിച്ചു

ഡിസ്‌ക്കസ് ത്രോ താരം വികാസ് ഗൗഡ വിരമിച്ചു
X


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിസ്‌ക്കസ് ത്രോ താരവും 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ വികാസ് ഗൗഡ വിരമിച്ചു. ഏഷ്യന്‍ ഗെയിംസിന് രണ്ട് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് വികാസ് ഗൗഡ വിരമിക്കുന്നത്. ഇക്കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഔദ്യോഗികമായി അറിയിച്ചത്. നാല് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് 34കാരനായ വികാസ് ഗൗഡ. 2012 ലണ്ടന്‍ ഒളിംപിക്‌സ് ഫൈനലിലെത്തിയ വികാസ് ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് വികാസ് ഗൗഡ. കൂടാതെ, 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. വികാസ് ഗൗഡയുടെ ഏറ്റവും മികച്ച ദൂരമായ 66.28 മീറ്റര്‍ നിലവിലെ ദേശീയ റെക്കോഡാണ്.
Next Story

RELATED STORIES

Share it