ഡിസ്‌കസ് എറിഞ്ഞു വീഴ്ത്തിയത് അതുല്യ സ്വര്‍ണം

കോഴിക്കോട്: ഷോട്ട്, ത്രോ ഇനങ്ങളില്‍ കേരളത്തിന് താരങ്ങള്‍ ഇല്ലെന്ന പരിഭവങ്ങള്‍ ഇനിയുണ്ടാവില്ല. നാട്ടികയുടെ ഈ മുത്ത് മോള്‍ ഉയര്‍ത്തിയെറിഞ്ഞ ഡിസ്‌കസ് സ്വര്‍ണം വീഴ്ത്തിയാണ് പരാതികള്‍ അവസാനിപ്പിച്ചത്. നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേല്‍പ്പിക്കാതെ മിന്നുംവിജയവുമായാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ റെക്കോര്‍ഡ് താരം കൂടിയായ പി എ അതുല്യ '' സ്വര്‍ണം നേടിയത്.
തൃശൂര്‍ നാട്ടിക ഗവ:ഫിഷറീസ് എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ അതുല്യ ദേശീയ സ്‌കൂള്‍ മീറ്റില്‍ സബ്ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ 32.29 ദൂരത്തേക്കെറിഞ്ഞാണ് സ്വര്‍ണം കൊയ്തത്. ഇതേ മൈതാനത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏഴുവര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തികുറിച്ച് 30.35 മീറ്റര്‍ എറിഞ്ഞിട്ടത് കഴിഞ്ഞമാസമാണ്.
സ്വന്തമായൊരു വീടില്ലാതെ വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന അച്ഛന്‍ അജയഘോഷും അമ്മ രതിയും സഹോദരന്‍ അമല്‍ഘോഷും അടങ്ങുന്ന കുടുംബത്തിന് അതുല്യയുടെ സുവര്‍ണ നേട്ടം ഏറെ പ്രതീക്ഷ നല്‍കുന്നു.
മകളുടെ അത്‌ലറ്റിക് മോഹങ്ങള്‍ക്കു കൂടി വളയം പിടിച്ചാണ് െ്രെഡവറായ അമല്‍ഘോഷ് കുടുംബം നയിക്കുന്നത്. രണ്ടു വര്‍ഷമായി നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ കണ്ണന്റെ ശിഷ്യണത്തിലാണ് അതുല്യ പരിശീലനം നേടുന്നത്.
Next Story

RELATED STORIES

Share it