ഡിസിസി യോഗം: സുധീരന് പരാതി നല്‍കി

കൊച്ചി: തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും പരാജയകാരണങ്ങള്‍ വിശകലനം ചെയ്യാനും ചേര്‍ന്ന ഡിസിസി യോഗത്തില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് മിണ്ടാന്‍ പോലും അനുവദിച്ചില്ലെന്ന് പരാതി.
പരാജയത്തെ കുറിച്ചും കാലുവാരലിനെ കുറിച്ചുമൊക്കെ തുറന്നടിക്കാന്‍ തയ്യാറായെത്തിയ യുവ നേതാക്കളെ സംസാരിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ഒരു സംഘം യുവ നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ച് ചര്‍ച്ച ചെയ്യാതെ നേതാക്കള്‍ വട്ടം കൂടിയിരുന്നു പതിവ് യോഗം നടത്തി പിരിയുകയായിരുന്നു എന്നാണ് ആരോപണം. ജൂണ്‍ 4, 5 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനുള്ള യോഗത്തിന് മുന്നോടിയായാണ് ഡിസിസി യോഗം ചേര്‍ന്നത്.
അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേ സത്യസന്ധവും ആത്മാര്‍ഥവുമായ നിലപാടെടുക്കാത്തതാണ് ഇത്രയും കനത്ത പരാജയത്തിന് കാരണമെന്ന് യോഗത്തില്‍ സംസാരിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ യോഗത്തില്‍ തുറന്നടിച്ചു. സമുദായ നേതാക്കളുടെ നിലപാടുകള്‍ ജനം മുഖവിലയ്‌ക്കെടുക്കില്ലെന്നും അനുസരിക്കില്ലെന്നും ഉദാഹരണ സഹിതം സതീശന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it