Pathanamthitta local

ഡിസിസിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസനിധി സമാഹരിച്ച് നല്‍കും


ത്തനംതിട്ട: ഓഖി ചുഴലിക്കാറ്റ്മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഭാവനകള്‍ സ്വീകരിച്ച് നല്‍കുന്നതിന് ഡിസിസി ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിട്ടും ആവശ്യമായ മുന്നോരുക്കങ്ങള്‍ നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായി ജനറല്‍ബോഡി യോഗം പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ജനറല്‍ബോഡി യോഗം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബുജോര്‍ജ് അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി., കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്. മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പളകുളം മധു, മറിയാമ്മ ചെറിയാന്‍, നിര്‍വ്വാഹക സമിതിയംഗം മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, ടി.കെ.സാജു, എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it