Business

ഡിസംബര്‍ 8ന് വൈദ്യുതി മേഖല സ്തംഭിക്കും

ലഖ്‌നോ: കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത ബില്ല് ഭേദഗതി-2014ല്‍ പ്രതിഷേധിച്ച് രാജ്യത്തെ വിദ്യുച്ഛക്തി മേഖലയിലെ ജീവനക്കാരും എന്‍ജിനീയര്‍മാരും തൊഴിലാളികളും ഡിസംബര്‍ 8നു ദേശവ്യാപകമായി പണിമുടക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന വൈദ്യുത ബില്‍-2014 യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും സ്വകാര്യ സംരംഭകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണെന്നു സംസ്ഥാന എഐപിഇഎഫ് ചെയര്‍മാന്‍ ശൈലേന്ദ്ര ഡമ്പേ പറഞ്ഞു. വൈദ്യുത മേഖലയിലെ ജീവനക്കാരുടെയും എന്‍ജിനീയര്‍മാരുടെയും ദേശീയ സംഘടന (എന്‍സിസിഒഇഇഇ) കഴിഞ്ഞ നവംബര്‍ 6ന് കൊച്ചിയില്‍ വച്ച് പണിമുടക്കു സംബന്ധിച്ച നോട്ടീസ് കേന്ദ്ര വൈദ്യുത മന്ത്രി പിയൂഷ് ഗോയലിന് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it