wayanad local

ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു



കല്‍പ്പറ്റ: കന്നുകാലി കശാപ്പും വില്‍പനയും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. സിപിഎം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി എം ഡി സെബാസ്റ്റിയന്‍ സിനിമാതാരം അബു സലീമിന് ബീഫ് കറി കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി എം ഷംസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി ഹാരിസ് സംസാരിച്ചു. കേണിച്ചിറ: പൂതാടി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേണിച്ചിറ ടൗണില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായി എത്തി ബീഫും കപ്പയും വിതരണം ചെയ്തു. എ വി ജയന്‍ ഉദ്ഘാടനം ചെയ്തു. എം ജി ശശി, എ എന്‍ ബാലകൃഷ്ണന്‍, സജില്‍, മഹേഷ്, അജീഷ്, ശരത് സംസാരിച്ചു.പുല്‍പ്പള്ളി: ഇരുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. വി ജി സതീഷ്, കെ എസ് ഷിനു, ടി ആര്‍ രവി സംസാരിച്ചു. ഡിവൈഎഫ്‌ഐ ചീങ്ങോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. എ വി ജയന്‍ ഉദ്ഘാടനം ചെയ്തു. വി എ കുര്യാച്ചന്‍, അനീഷ് ജോസ്, അജയ്, വി എം തങ്കച്ചന്‍, സുനില്‍ ജോണ്‍, ബേബി കുര്യന്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി: ഡിവൈഎഫ്‌ഐ ചീരാല്‍ മേഖലാ കമ്മിറ്റി ബീഫ് ഫെസ്റ്റ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പി പി പ്രശാന്ത് അധ്യക്ഷനായിരുന്നു. സി ശിവശങ്കരന്‍, എന്‍ സിദ്ദീഖ്, എം എസ് ഫെബിന്‍, കെ വൈ നിധിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it