thiruvananthapuram local

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം ആക്രമിച്ചു



ബാലരാമപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ബാലരാമപുരം തലയല്‍ വോലിക്കോട്ടുകോണം ചിറത്തലവിള നെടുംകുളത്തിന്‍കര ഹരികൃഷ്ണ(21)നെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞദിവസം രാവിലെ വോലിക്കോട്ട് കോണം ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്  ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it