ഡിവൈഎഫ്ഐ നേതാവിനോട് പാകിസ്ഥാനിലേക്ക് പോവാന്‍ ബിജെപി ആക്രോശം
BY swapna en22 April 2016 7:20 AM GMT
X
swapna en22 April 2016 7:20 AM GMT
കോഴിക്കോട്: ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി എ മുഹമ്മദ് റിയാസിനോട് പാകിസ്ഥാനില്‍ പോവാന്‍ ബിജെപി പ്രവര്‍ത്തകന്റെ ആക്രോശം. വ്യാഴാഴ്ച രാവിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യത്തെകുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവര്ത്തകന് എഴുന്നേറ്റ് നീ പാകിസ്താനില്‍ പോടാ എന്ന് ആക്രോശിക്കുകയായിരുന്നു.— ഇതാണ് യഥാര്‍ഥ അസഹിഷ്ണുതയെന്നും ഇന്ത്യയില്‍ എല്ലാവര്ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോവാമെന്നും റിയാസും മറുപടി പറഞ്ഞു. ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്്ലിം ആയതിന്റെ പേരില്‍ ഒരാളോട് പാകിസ്താനിലേക്ക് പോവാന്‍ പറയുന്ന രീതി അനുവദിക്കില്ലെന്നും അവതാരകന് വ്യക്തമാക്കി. തുടര്‍ന്ന് രോഷകുലരായ ബിജെപി പ്രവര്‍ത്തകര്‍ റിയാസിനെതിരേയും ചാനല്‍ അവതാരകന് നിഷാദിന് നേരെയും തിരിഞ്ഞു. ഇനി പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പത്തോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT