kozhikode local

ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പിഴ

വടകര: പോസ്റ്റ് ഓഫിസ് പിക്കറ്റിങ്ങിനിടയില്‍ അക്രമം നടത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് അടക്കം 12 നേതാക്കള്‍ക്ക് പിഴ ശിക്ഷ വിധിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പില്‍ മുഹമ്മദ് റിയാസ്(38), കായക്കൊടി മാണിക്കോത്ത് കുന്നുമ്മല്‍ കെഎം ശശി(43), വടകര കീഴല്‍ പറയര്‍കണ്ടി അശോകന്‍(43), വടകര കരിമ്പനപ്പാലം സഫ്ദര്‍ ഹൗസില്‍ പ്രജിത്ത്(41), ചോമ്പാല നീലംകണ്ടിയില്‍ കെ ഷാജി(41), കാവിലുംപാറ കുണ്ടുതോട് അഞ്ചപ്പുരയില്‍ റഷീദ് കുന്നുമ്മല്‍(40), തുണേരി ഇരിങ്ങണ്ണൂര്‍ തയ്യുള്ളതില്‍ അനില്‍(45), മന്തരത്തുര്‍ കിഴക്കേ കുറ്റിയില്‍ കെകെ പ്രദീപന്‍(43), മണിയൂര്‍ പാലയാട് നട കോറോത്ത് മീത്തല്‍ കെഎം മനോജന്‍(43), വള്ള്യാട് പുനത്തും താഴ കുനിയില്‍ പിടികെ രാജീവന്‍(38), മയ്യന്നൂര്‍ തവര പറമ്പത്ത് അഖിലേഷ്(36), വടകര ചോളംവയലില്‍ നടക്കല്‍ സജിത്ത് കുമാര്‍(41) എന്നിവര്‍ക്കാണ് 12,61,90 രൂപ പിഴയടക്കാന്‍ വടകര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എംവി രാജകുമാര ഉത്തരവിട്ടത്. 2011 ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വടകര ഹെഡ് പോസ്റ്റ് ഓഫിസ് പിക്കറ്റ് ചെയ്ത പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകളും, വാതില്‍, ഫോണ്‍, കിയോസ്‌ക് മുതലായ ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും, മുറ്റത്ത് നിരത്തിയ പൂച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്ത കേസ്സിലാണ് പിഴ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it