kozhikode local

ഡിവൈഎഫ്‌ഐ അക്രമം: നടപടി സ്വീകരിക്കണം- മുസ്‌ലിം ലീഗ്

വടകര: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് വടകര ജില്ലാ ആശുപത്രിയില്‍ എത്തിയ ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ വച്ച് അക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വടകര മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കാക്കുനിയിലും പരിസരത്തും സിപിഎം നടത്തിയ ഏകപക്ഷീയമായ അക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വീടുകളും, വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പൊലീസ് ജാഗരൂഗരാകണമെന്നും, സിപിഎം അക്രമത്തില്‍ ശക്തമായ പ്രതിഷേധവും യോഗം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡണ്ട് എംസി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഒകെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, കെ അന്‍വര്‍ ഹാജി, ക്രസന്റ് അബ്ദുള്ള, എന്‍പി അബ്ദുള്ള ഹാജി, സിഎച്ച് ഉമ്മര്‍, ശംസുദ്ധീന്‍ കൈനാട്ടി, പിഎം മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it