Alappuzha local

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അരലക്ഷം വൃക്ഷത്തൈകള്‍ നടും



ആലപ്പുഴ: ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഭൂമിക്കൊരു കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലയിലാകെ അരലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വയലാര്‍ രാഘവപ്പറമ്പില്‍ പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ നിര്‍വഹിക്കും. വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബ്ലോക്ക്തല ഉദ്ഘാടനങ്ങള്‍ നടക്കും. ചേര്‍ത്തലയില്‍ ഡോ. പള്ളിപ്പുറം മുരളിയും കഞ്ഞിക്കുഴിയില്‍ ചലച്ചിത്രതാരം തണ്ണീര്‍മുക്കം ജയനും മാരാരിക്കുളത്ത് അഡ്വ. കെ ടി മാത്യുവും ആലപ്പുഴ നോര്‍ത്തില്‍ മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍സലാമും, ആലപ്പുഴ സൗത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് പി ജെ ജോസഫും അമ്പലപ്പുഴയില്‍ അഡ്വ. എം എം അനസ് അലിയും കുട്ടനാട്ടില്‍ നാടക പ്രവര്‍ത്തകന്‍ വെളിയനാട് പ്രമോദും തകഴിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ എസ് അംബികയും ഹരിപ്പാട് ചലച്ചിത്രതാരം വിനോണും കാര്‍ത്തികപ്പള്ളിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാമപുരം ചന്ദ്രബാബുവും മാവേലിക്കരയില്‍ പ്രഫ. വി ഐ ജോണ്‍സണും കായംകുളത്ത് പ്രേംജിത്ത് കായംകുളവും ചാരുംമൂട്ടില്‍ പ്രയാര്‍ പ്രഭാകരന്‍പിള്ളയും ചെങ്ങന്നൂരില്‍ കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എയും മാന്നാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദും പരിപാടി ഉദഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. എം എം അനസ് അലിയും സെക്രട്ടറി അഡ്വ. മനു സി പുളിക്കലും അറിയിച്ചു.
Next Story

RELATED STORIES

Share it