Cricket

ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
X

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാം ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് അറിയിച്ചത്.
'സത്യം പറയുകയാണെങ്കില്‍ ഞാന്‍ വളരെ അധികം ക്ഷീണിച്ചിരിക്കുന്നു. ഇതൊരു കടുത്ത തീരുമാനമാണ്.  ഇന്ത്യക്കെതിരെയും ആസ്‌ത്രേലിയക്കെതിരേയും ടെസ്റ്റ് പരമ്പര വിജയം നേടിയതിന് ശേഷം ഇതാണ് ശരിയായ സമയം'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഞാന്‍ എപ്പോഴും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് കടപ്പെട്ടിരിക്കുന്നു. ഇത്രയും വര്‍ഷം എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. എന്റെ സഹതാരങ്ങളോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത്. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇത്രയും കാലം ക്രിക്കറ്റില്‍ തുടരാന്‍ കഴിയില്ലായിരുന്നു.ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റാന്‍സിന് വേണ്ടി കളിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന് എന്നും പിന്തുണ നല്‍കി ഒപ്പമുണ്ടാവുമെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
2004ല്‍ ഇംഗ്ലണ്ടിനെതിരായ  ടെസ്റ്റ് മല്‍സരത്തിലൂടെയാണ് ഡിവില്ലിയേഴ്‌സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 2005ല്‍ ഏകദിന ക്രിക്കറ്റിലും 2006ല്‍ ട്വന്റി20യിലും താരം അരങ്ങേറി. ഈ വര്‍ഷം മാര്‍ച്ച് 30ന് ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് മല്‍സരത്തിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി ദേശീയ ജഴ്‌സിയില്‍ കളിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമുകള്‍ക്ക് വേണ്ടിയും ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി 114 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 8765 റണ്‍സും 228 ഏകദിനങ്ങളില്‍ നിന്നായി 9577 റണ്‍സും 78 ട്വന്റി20 കളില്‍ നിന്നായി 1672 റണ്‍സുമാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. 141 ഐപിഎല്ലില്‍ നിന്നായി 3953 റണ്‍സും ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തിട്ടുണ്ട്. ഈ സീസണില്‍ ബംഗളൂരുവിന് വേണ്ടി 12 മല്‍സരങ്ങളില്‍ നിന്ന് 480 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം.
Next Story

RELATED STORIES

Share it