ഡിഫ്തീരിയ: 6 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

കോഴിക്കോട്: മലപ്പുറം ജില്ലയില്‍നിന്നു ഡിഫ്തീരിയ ലക്ഷണങ്ങളുമായി അഞ്ചു പേരെയും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരു കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മലപ്പുറം എരിഞ്ചിയം കുറ്റിക്കള്ളിചാലില്‍ മുഹമ്മദ് ആഷിര്‍ (12), മലപ്പുറം ആന്തിയൂര്‍കുന്ന് ഫാത്തിമ ജുമൈല (12), മലപ്പുറം പുളിക്കല്‍ തെക്കും മന്‍സില്‍ നിദാ ഫാത്തിമ (12), മലപ്പുറം കുന്നുമ്മല്‍ പന്തിരങ്ങാടി ഫാത്തിമ ഫിദ (നാലര), തിരൂര്‍ പുള്ളങ്കര വീട്ടില്‍ ഫാദിയ (4), കണ്ണൂര്‍ പുളിങ്കര ഹാഷിര്‍ (7) എന്നിവരാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലുള്ളത്. കുട്ടികളുടെ മാതാപിതാക്കള്‍ക്കും കുത്തിവയ്പ് നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it