Flash News

ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മരിച്ചു

മലപ്പുറം:  ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് നിന്നു ഒരാള്‍ കൂടി മരിച്ചു. അസുഖബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അസ്ഫാഖാണ് (14) മരിച്ചത്. എന്നാല്‍ മരിച്ചത് ഡിഫ്തീരിയബാധയെത്തുടര്‍ന്നാണോ എന്നും ഇയാള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നുവോ എന്നുള്ള കാര്യങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it