ഡിഫ്തീരിയ: മൂന്ന് പ്രധാന വാക്സിനുകള്‍ കിട്ടാനില്ലെന്ന് ആരോഗ്യ വകുപ്പ്
BY Sumeera SMR27 Jun 2016 5:43 AM GMT
Sumeera SMR27 Jun 2016 5:43 AM GMT
പൊന്നാനി: ഡിഫ്തീരിയ രോഗ ഭീതി നിലനില്‍ക്കുന്ന ജില്ലയില്‍ മൂന്ന് പ്രധാന വാക്സിനുകള്‍ കിട്ടാതെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയില്‍. അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ നല്കുന്ന മീസില്‍സ്, മുണ്ടിവീക്കത്തിന് നല്കുന്ന എംഎംആര്‍, പോളിയോ കുത്തിവയ്പ് വാക്സിനായ ഐവിപി എന്നിവയ്ക്കാണ് ജില്ലയില്‍ കടുത്തക്ഷാമം നേരിടുന്നത്. ഡിഫ്തീരിയ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുറകോട്ടടിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ഡിഫ്തീരിയ പ്രതിരോധത്തിന് ഈ വാക്സിനുകള്‍ നല്‍കേണ്ടതുണ്ട്.
പ്രതിരോധ കുത്തിവയ്പ്പിനെതിരായ പ്രചാരണങ്ങളാണ് ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ നിന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി ഡിഫ്തീരിയ നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ജില്ലയിലെ 16 വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഡിഫ്തീരിയ ബാധിച്ച് ഈ വര്‍ഷം രണ്ട് കുട്ടികള്‍ ജില്ലയില്‍ മരിച്ചിരുന്നു.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT