ഡിഡിസിഎ അഴിമതി: മോദിക്കെതിരേ കീര്‍ത്തി ആസാദ്

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ട ഡ ല്‍ഹി ക്രിക്കറ്റ് അസോസിയേഷ ന്‍(ഡിഡിസിഎ) അഴിമതി കേസ് ബിജെപിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പിന്നെ എന്തിനാണ് പാര്‍ട്ടി തന്നെ പുറത്താക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും കീര്‍ത്തി ആസാദ് എംപി.
ഞാന്‍ അഴിമതി പുറത്തു കൊണ്ടുവരിക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇക്കാര്യം താന്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിഡിസിഎ വിഷയം എങ്ങനെയാണ് അരുണ്‍ ജെയ്റ്റ്‌ലിയുമായി ബന്ധപ്പെട്ടതാവുന്നതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയാണെങ്കില്‍ ബിസിസിഐയുമായി ബന്ധപ്പെട്ട വിഷയവും ബിജെപിയുടെ വിഷയങ്ങള്‍ ആവില്ലെ എന്നും അദ്ദേഹം ചോദിച്ചു. താന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ ഉന്നം വച്ചല്ല ഡിഡിസിഎ അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നത്. താന്‍ ആരേയും പിറകില്‍ നിന്ന് കുത്തിയിട്ടില്ലെന്നും അത്തരമൊരു ആരോപണം തനിക്കെതിരേ ഇല്ലെന്നും കീര്‍ത്തി പറഞ്ഞു. എന്താണ് താന്‍ ചെയ്ത തെറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള നോട്ടീസ് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ടീസില്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണം. താന്‍ ചെയ്ത കുറ്റങ്ങള്‍ എന്താണെന്ന് തനിക്കറിയണം. ഡിഡിസിഎ അഴിമതിക്കെതിരേ ഞാ ന്‍ പോരാടുന്നുണ്ട്. ഇതിനാണോ തനിക്കെതിരെ നടപടി എടുത്തത്.
താന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി നടത്തുന്ന ഡിഡിസിഎ അഴിമതിക്കെതിരായ പോരാട്ടം ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് തന്റെ കുറ്റമല്ല.
ഡിഡിസിഎ അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തു വിടുകയും കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ബിഹാറിലെ ദര്‍ബങ്കയില്‍ നിന്നുളള ലോക്‌സഭാംഗമായ കീര്‍ത്തി ആസാദ് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.
Next Story

RELATED STORIES

Share it