Flash News

ഡിഡിസിഎ അഴിമതി: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ഡിഡിസിഎ അഴിമതി: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
X
gopal-subrahmaniamന്യൂഡല്‍ഹി:  ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സിബിഐ, ഐബി, ഡല്‍ഹി പോലിസ് എന്നിവയില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന്്് മുന്‍ സോളിസിറ്റര്‍ ജനറലും ഡിഡിസിഎ അന്വേഷണക്കമ്മീഷന്‍ ചെയര്‍മാനുമായ ഗോപാല്‍ സുബ്രഹ്മണ്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് കത്തയച്ചു.

സിബിഐയില്‍ നിന്നും ഐബിയില്‍ നിന്നും ഡല്‍ഹി പോലിസില്‍ നിന്നും അഞ്ച് പേരെ വീതം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്്.
ആരോപണം അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ കഴിഞ്ഞദിവസം റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷിക്കുന്നതിനായി നിയമിച്ചിരുന്നത്.
റിപോര്‍ട്ടില്‍ ക്രിക്കറ്റ് അസോസിയേഷനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ബോര്‍ഡിന്റെ സസ്‌പെന്‍ഷന്‍ തുടരണമെന്ന് ചേതന്‍ സന്‍ഗി ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷന്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നടന്ന അഴിമതി, വയസ്സ് തെളിയിക്കല്‍ രേഖകളിലെ തിരിമറികള്‍ തുടങ്ങിയവയാണ് പ്രധാനമായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ സിബിഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ബിജെപി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒമ്പതു വര്‍ഷത്തോളം പഴക്കമുള്ള ക്രിക്കറ്റ് അഴിമതി വീണ്ടും ചര്‍ച്ചയായത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന സമയത്ത് നടന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതില്‍ മുന്‍ ദേശീയ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദിനാണ് മുഖ്യ പങ്ക്. ഇത് ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കുകയും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it