ഡിജിറ്റല്‍ ഇന്ത്യ: ആലപ്പുഴയ്ക്ക്  കേന്ദ്ര പുരസ്‌കാരം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടികളില്‍ മികച്ച രീതിയില്‍ പങ്കെടുത്തതിന് സംസ്ഥാന—തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴയ്ക്ക് കേന്ദ്ര പുരസ്‌കാരം. ജൂലൈ ഒന്നു മുതല്‍ ഏഴു വരെ നടന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തില്‍ ജില്ലയില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ചതിനാണ് പുരസ്‌കാരം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദില്‍നിന്ന് ആലപ്പുഴ ജില്ലയ്ക്കു വേണ്ടി ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ പി പാര്‍വതീദേവിയും കണ്ണൂര്‍ ജില്ലയ്ക്കു വേണ്ടി ജില്ല കലക്ടര്‍ പി ബാലകിരണും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസും കാസര്‍കോട് ജില്ലയ്ക്കു വേണ്ടി ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ വി എസ് അനിലും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it