Tech

ഡിജിപി വിന്‍സന്‍ എം പോള്‍ വിരമിച്ചു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ഡിജിപി വിന്‍സന്‍ എം പോള്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. 32 വര്‍ഷത്തെ സേവനത്തിനൊടുവിലാണ് അദ്ദേഹം പടിയിറങ്ങിയത്. തിരുവനന്തപുരം പോലിസ് ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ ചടങ്ങ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. പരിപാടിയില്‍ വിന്‍സന്‍ എം പോള്‍ പൊട്ടിക്കരഞ്ഞു.
ബാര്‍കോഴ കേസില്‍ ഉള്‍പ്പെടെ നിഷ്പക്ഷമായും സത്യസന്ധമായുമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കേസില്‍ നിയമോപദേശം തേടിയത് സംബന്ധിച്ച് ഉണ്ടായ കോടതിയുടെ ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചു. സംസ്ഥാനത്തെ ചില അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയാല്‍ അത് പക്ഷപാതപരമാണെന്ന ആക്ഷേപം ഉയരും. അത്തരമൊരു പശ്ചാത്തലത്തിലാണ് പുറത്തുനിന്നുള്ള മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതെന്ന് വിന്‍സന്‍ എം പോള്‍ വ്യക്തമാക്കി.
അതില്‍ മറ്റ് ഇടപെടലുകള്‍ ഒന്നുംതന്നെയില്ല. അതിനാലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചത്. എന്നാല്‍, പൂര്‍ണ സംതൃപ്തിയോടെയാണ് താന്‍ വിടവാങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മാണിക്കെതിരായ കേസില്‍ ഉള്‍പ്പെടെ വസ്തുതാ റിപോര്‍ട്ടില്‍ ഒരു ശതമാനമെങ്കിലും തെളിവ് ഉണ്ടെന്ന് തെളിയിച്ചാല്‍ അപ്പോള്‍ താന്‍ മറുപടി പറയാം. കെ ബാബുവിനെതിരായ കേസ് എറണാകുളം യൂനിറ്റിന് നല്‍കിയതില്‍ തെറ്റില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് തന്നെ അന്വേഷണം ഏല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it