Flash News

ഡിജിപിക്കെതിരേ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹരജി



കോട്ടയം: ഡിജിപി സെന്‍കുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ചു നല്‍കിയ ഹരജി കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി വി ദിലീപ് വാദം കേള്‍ക്കാനായി ഫയലില്‍ സ്വീകരിച്ചു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം, ലിസ് ധനകാര്യസ്ഥാപനത്തിനെതിരേയുള്ള അന്വേഷണം, ആന്റോ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി കോടതി സ്‌റ്റേ ഉത്തരവു നില്‍ക്കെ റിക്കവറി നടത്തി, തുടങ്ങിയ ആരോപണങ്ങളാണ് സെന്‍കുമാറിനെതിരേ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ബാബുരാജ് നല്‍കിയ ഹരജി വാദത്തിനായി ജൂണ്‍ നാലിലേക്ക് മാറ്റി കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it