kannur local

ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പരവനടുക്കം ഗവ.എച്ച്എസ്എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കുണ്ടംകുഴി സ്വദേശി രത്‌നാകരനെ(42)യാണ് കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബിബിഎം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതാനാണ് പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്.
പരീക്ഷ എഴുതാന്‍ വന്നപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ വിട്ടുപോയിരുന്നു. ഹാള്‍ ടിക്കറ്റ് ഇന്നലെ രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെ് പ്രിന്‍സിപ്പല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഹാള്‍ ടിക്കറ്റുമായി സ്‌കൂളിലെത്തിയത്.
പെണ്‍കുട്ടി ഇരുന്ന കസേരയ്ക്കടുത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വന്നിരിക്കുകയും മുന്‍വശത്ത് ഇട്ട മുടി പിറകിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് കാണിച്ച് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി നാട്ടുകാരോട് വിവരം ധരിപ്പിച്ചു. നാട്ടുകാര്‍ അധ്യാപകനെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലിസ് രേഖപ്പെടുത്തി അധ്യാപകനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it