Kollam Local

ഡിഗ്രി കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തുടരണം : അറബിക് കോളജ് അസോസിയേഷന്‍



കൊല്ലം : വര്‍ഷങ്ങളായി നടന്നുവരുന്ന ഡിഗ്രി കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റാനുള്ള കേരള സര്‍വകലാശാല തീരുമാനം പുനപ്പരിശോധിച്ച് നിലവിലെ രീതി തുടരണമെന്ന് കേരള പ്രൈവറ്റ് അറബിക് കോളജ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.വിവിധ കാരണങ്ങളാല്‍ റഗുലര്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തടയുന്നത് സാമൂഹിക നീതിനിഷേധവും ഭരണഘടനാ വിരുദ്ധവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എം എസ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം എ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസാ എ കുഴിവേലി, എം ഇമാമുദ്ദീന്‍, ചന്ദനത്തോപ്പ് ഷിഹാബുദ്ദീന്‍ മൗലവി, കല്ലമ്പലം ഷഫീഖ് മൗലവി, എ അബ്ദുല്ല മൗലവി, എ എം മുഹമ്മദ് ബഷീര്‍, ഹാഷിം ഹാജി, ബഷീര്‍, എ അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് മുബീന്‍, അബൂ സുമയ്യ കായംകുളം, ജമീല്‍ റോഡുവിള, മാമ്പുഴ സൈനുദ്ദീന്‍,അന്‍സര്‍ കടയ്ക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it