kasaragod local

ഡിഗ്രിയും ഡിപ്ലോമയും ഉള്ള എന്‍ജിനീയര്‍മാരെ നിയമിക്കണമെന്ന്

കുമ്പള: ആവശ്യത്തിന് ജീവനക്കാരും സാധന സാമഗ്രികളും ഉണ്ടായിട്ടും ജില്ലയില്‍ കാലങ്ങളായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസുകളില്‍ ഡിഗ്രിയും ഡിപ്ലോമയും ഉള്ള എന്‍ജിനിയര്‍മാരെ നിയമിക്കണമെന്ന് കേരള ദേശീയ വേദി കുമ്പള ആവശ്യപ്പെട്ടു.
വൈദ്യുതി ബോര്‍ഡില്‍ ഉല്‍പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലെ സൂപ്പര്‍വൈസര്‍ തസ്തികകളില്‍ എന്‍ജിനീയറിങ് ഡിഗ്രിയോ, ഡിപ്ലോമയോ ഉള്ളവരെ നിയമിക്കണമെന്ന റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാവുന്നത്. നിലവില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ക്കും സബ് എന്‍ജിനിയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും ഏറെക്കുറെ ഡിഗ്രിയോ ഡിപ്ലോമയോ ഇല്ല.
യോഗ്യതയില്ലാത്തവര്‍ വൈദ്യുതി വിതരണ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുമ്പോള്‍ വൈദ്യുതി തടസ്സം പരിഹരിക്കാനാവാത്ത സ്ഥിതിയാണ് ജില്ലയിലുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.
വിദേശത്ത് പോവുന്ന ദേശീയ വേദി കുമ്പള യൂനിറ്റ് ജോയിന്റ് സെക്രട്ടറി ഹാഷിര്‍ കൊടിയമ്മക്ക് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. അഹമ്മദലി കുമ്പള, കെ പി മുഹമ്മദ് മൊഗ്രാല്‍, എം എ മൂസ, അഷ്‌റഫ് ബദ്‌രിയാനഗര്‍, ബഷീര്‍ പാരഡൈസ്, അഷ്‌റഫ് കുമ്പള സംസാരിച്ചു.
Next Story

RELATED STORIES

Share it