Flash News

ഡിക് അറ്റ്‌ഫോകാറ്റ് ഹോളണ്ട് കോച്ച്



ആംസ്റ്റന്‍ഡാം: 2018 ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങളില്‍ മോശം ഫോം പുറത്തെടുക്കുന്ന ഹോളണ്ട് ടീമിന് വിജയ തന്ത്രങ്ങളോതാന്‍ ഡിക് അറ്റ്‌ഫോകാറ്റെത്തുന്നു. മുഖ്യ പരിശീലകനും സഹ പരിശീലകനുമായി അഞ്ചാം തവണയാണ് അറ്റ്‌ഫോകാറ്റ്് ഓറഞ്ച് പടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബള്‍ഗേറിയക്കെതിരേ തോല്‍വി വഴങ്ങിയതോടെ പരിശീലകന്‍ ഡാനി ബ്ലിന്റിനെ ഹോളണ്ട് ഒഴിവാക്കിയിരുന്നു. മുന്‍ ഹോളണ്ട് താരം റുഡ് ഗുല്ലിറ്റിനെ സഹപരിശീലകനായും നിയമിച്ചിട്ടുണ്ട്. നിലവില്‍ യൂറോപ്പിലെ ലോകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ഹോളണ്ടുള്ളത്. 1992-94 വര്‍ഷങ്ങളിലാണ് അറ്റ്‌ഫോകാറ്റ് ആദ്യമായി ഹോളണ്ട് പരിശീലകനാവുന്നന്നത്.
Next Story

RELATED STORIES

Share it