ഡിഎന്‍എ: 77കാരന്റെ ഹരജി തള്ളി

കൊച്ചി: മക്കളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് 77കാരന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
ഭാര്യ വിശ്വാസവഞ്ചന കാട്ടിയെന്നും ദാമ്പത്യത്തിനിടയിലുണ്ടായ മൂന്നു മക്കളും പരപുരുഷബന്ധത്തിലൂടെയാണെന്നും ആരോപിച്ച് തൃശൂര്‍ സ്വദേശി നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നത്. മുതിര്‍ന്ന മക്കളുടെ സമൂഹത്തിലെ അന്തസ്സും ആരോപണത്തിന്റെ സ്വഭാവവും വിലയിരുത്തിയാണ് 68കാരിയായ ഭാര്യയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹരജി കോടതി തള്ളിയത്. മൂന്നു മക്കളും തന്റേതല്ലെന്നും രഹസ്യ കാമുകന്റെയാണെന്നും അയാളുടെ സാന്നിധ്യത്തില്‍ ഭാര്യ പറഞ്ഞുവെന്ന വാദമുയര്‍ത്തിയ ഹരജിക്കാരന്‍ വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികളുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപഹരജിയും നല്‍കി. എന്നാ ല്‍, ഹരജികള്‍ കുടുംബ കോടതി തള്ളി. ഇതിനെതിരേ നല്‍കിയ ഹരജിയാണു ഹൈക്കോടതി പരിഗണിച്ചത്.
പിതൃത്വം സംബന്ധിച്ച തര്‍ക്കം കോടതി മുമ്പാകെ വരുമ്പോള്‍ ഡിഎന്‍എ പരിശോധന ഒരു പരിഹാര മാര്‍ഗമാണെന്നു ഭവാനി പ്രസാദ് കേസില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതായി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it