ഡിഎംഡികെയില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് തിരിച്ചടി. പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് എം കരുണാനിധിയുടെ ഡിഎംകെയിലേക്ക് ഒഴുകുന്നത്. ഡിഎംഡികെ കടലൂര്‍ കര്‍ഷക വിഭാഗം നേതാവ് വി സി ഷണ്‍മുഖം അടക്കം അഞ്ച് നേതാക്കള്‍ കഴിഞ്ഞദിവസം ഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാവ് എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു അത്. കഴിഞ്ഞദിവസം തിരുവള്ളൂരില്‍ ഡിഎംഡികെ യുവനേതാവ് എസ് ബി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ 50 പാര്‍ട്ടിപ്രവര്‍ത്തകര്‍ ഡിഎംകെയില്‍ ചേര്‍ന്നിരുന്നു. ഡിഎംഡികെ നാല് പാര്‍ട്ടികളടങ്ങിയ ജനക്ഷേമ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കൊഴിഞ്ഞുപോക്ക് രൂക്ഷമായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ ഡിഎംകെ മുന്നണിയില്‍ ചേരാത്തതിനാലാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്ന് ഇവര്‍ പറയുന്നു. ജി കെ വാസന്റെ പാര്‍ട്ടി തമിഴ് മാനില കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാവില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് കൗണ്‍സില്‍ ഇവികെഎസ് ഇളങ്കോവന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it