Flash News

ഡിആര്‍സി : ജയില്‍ ആക്രമിച്ച് ബിഡികെ നേതാവിനെ മോചിപ്പിച്ചു



കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ (ഡിആര്‍സി)യുടെ തലസ്ഥാനമായ കിന്‍ഷാസയിലെ ജയില്‍ ആക്രമിച്ച് ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിലെ നേതാവിനെയും 50ഓളം ജയില്‍പുള്ളികളെയും മോചിപ്പിച്ചു. സ്വയം പ്രഖ്യാപിത പ്രവാചകനും ബുന്ദു ദിയ കോംഗോ മൂവ്‌മെന്റ് (ബിഡികെ) നേതാവുമായ നി മുവാണ്ട എന്‍സെമിയെയാണ് ജയില്‍ ആക്രമിച്ച് അനുയായികള്‍ മോചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനുയായികളും പോലിസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായതോടെ മാര്‍ച്ചിലാണ് എന്‍സെമിയെ അറസ്റ്റ് ചെയ്തത്. കിന്‍ഷാസയിലെ മക്കാല ജയിലിനു സമീപത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെട്ട തടവുകാരില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it