kasaragod local

ഡിആര്‍എം സന്ദര്‍ശിച്ചിട്ടും ഉപ്പള റെയില്‍വേ സ്റ്റേഷന് മോചനമായില്ല



ഉപ്പള: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി സന്ദര്‍ശിച്ചിട്ടും സ്റ്റേഷന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. ഇതോടെ ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിന്. ഉപ്പള റെയില്‍വേ സ്റ്റേഷനെ തരംതാഴ്ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡിആര്‍എം പറഞ്ഞത് ഐബിഎസ് സിസ്റ്റത്തിലേക്ക് മാറ്റുന്നുവെന്നാണ്. ഇതോടെ സ്‌റ്റേഷനില്‍ നിലവിലുള്ള സ്‌റ്റേഷന്‍ മാസ്റ്റര്‍മാരടക്കം പത്തോളം വരുന്ന റെയില്‍വേ ജീവനക്കാരെ മാറ്റി പകരം ഒരു സ്വകാര്യ ബുക്കിങ് ഏജന്റിനെ നിയമിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. സ്‌റ്റേഷന്‍ മാസ്റ്ററെ മാറ്റുന്നത് തന്നെ ഒരു തരംതാഴ്ത്തല്‍ നടപടിയായി കമ്മിറ്റി വിലയിരുത്തുന്നു. സ്‌റ്റേഷന്‍ മാസ്റ്ററെ മാറ്റുന്നത് മൂലം ഒരുപാട് പ്രശ്‌നങ്ങളാണ് ഉടലെടുക്കാന്‍ പോകുന്നതെന്ന് ഭാരവാഹികള്‍ പ്രസ്ഥാവിച്ചു. ബുക്കിങ് ഏജന്റിന് ഒരുപാട് പ്രവര്‍ത്തന പരിമിതികളുണ്ടെന്നും തന്നെയുമല്ല ഏജന്റ് സ്വകാര്യ വ്യക്തിയായതിനാല്‍ ജോലിയോടുള്ള ഉത്തരവാദിത്തബോധം കുറവായിരിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. അഡ്വ. ബാലകൃഷ്ണ ഷെട്ടി, അസീം മണിമുണ്ട, രമണന്‍ മാസ്റ്റര്‍, എം കെ അലി മാസ്റ്റര്‍, കെ ഐ മുഹമ്മദ് റഫീക്ക്, മുഹമ്മദ് നാഫി സംബന്ധിച്ചു.
Next Story

RELATED STORIES

Share it