Flash News

ഡാര്‍ജിലിങ് : പ്രക്ഷോഭത്തിന് സിക്കിം മുഖ്യമന്ത്രിയുടെ പിന്തുണ



ഗാങ്‌ടോക്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന് സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിങ് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന രൂപീകരണം ഡാര്‍ജിലിങ് കുന്നുകളിലെ ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ഗൂര്‍ഖാലാന്‍ഡ് രൂപീകരണം സിക്കിമിന് വലിയ പ്രയോജനം ചെയ്യും. കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭവും ഹൈവേ ഉപരോധവുംമൂലം സിക്കിമിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നഷ്ടമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it