Flash News

ഡാര്‍ജിലിങില്‍ അര്‍ധസേനയെ പിന്‍വലിക്കാന്‍ അനുമതി



ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ നിന്നു സേനയെ (സിഎപിഎഫ്) പിന്‍വലിക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി അനുമതി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹിമാചല്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വിന്യസിപ്പിക്കാന്‍ വേണ്ടിയാണ് സിഎപിഎഫിനെ പിന്‍വലിച്ചത്. 15 അര്‍ധസൈനിക സേനയെയായിരുന്നു ഡാര്‍ജിലിങ്ങിലെ കാലിങ്‌പോങ് ജില്ലയില്‍ വിന്യസിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖന്‍വീല്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സേനയെ ഡാര്‍ജിലിങ്ങില്‍ നിന്നു പിന്‍വലിക്കരുതെന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രം അപ്പീല്‍ നല്‍കിയത്.  വിന്യസിച്ചിട്ടുള്ള 15 കമ്പനികളെയും നിലനിര്‍ത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഗൂര്‍ഖാലാന്റ്  സംസ്ഥാനം രൂപീകരിക്കണമെന്നാശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭം കലാപത്തിലേക്കു കടന്ന സാഹചര്യത്തിലാണ് സേനയെ വിന്യസിക്കാന്‍ ആവശ്യപ്പട്ടത്.
Next Story

RELATED STORIES

Share it