ഡല്‍ഹി സ്‌ഫോടന പരമ്പര; പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബോംബ് സ്‌ഫോടന പരമ്പരകേസിലെ പ്രതിയും ബട്‌ലാഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പിടികിട്ടാപ്പുള്ളിയുമായിരുന്ന ആരിസ് ഖാന്‍ എന്ന ജുനൈദിനെതിരേ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഡല്‍ഹിയിലെ മാര്‍ക്കറ്റുകളിലും പാര്‍ക്കുകളിലും സാധ്യമായ ഇടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ബോംബ് സ്ഥാപിക്കാന്‍ മുഹമ്മദ് അമീന്‍ എന്ന പ്രതിയുമായി ചേര്‍ന്ന് ജുനൈദ് പദ്ധതി തയ്യാറാക്കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ആരിസ് ഖാന്‍ മറ്റു പ്രതികള്‍ക്കൊപ്പം തമീറെ മില്ലത്ത് മാഗസിന്‍ വരുത്തിയിരുന്നതായും മൗലാനാ മസ്ഊദ് അസ്ഹറിന്റെ ജിഹാദി ഓഡിയോ കാസറ്റുകള്‍ കേട്ടിരുന്നതായും ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടിരുന്നതായും കുറ്റപത്രത്തില്‍ അവകാശപ്പെടുന്നു.
2008 സപ്തംബര്‍ 19ന് ദക്ഷിണ ഡല്‍ഹിയിലെ ബട്‌ലാഹൗസിലെ ഫഌറ്റിലുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ആരിസ് ഖാനെ ഈ വര്‍ഷം ഫെബ്രുവരിയില്‍ നേപ്പാളില്‍ നിന്നാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it