ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു

ഡല്‍ഹി സര്‍ക്കാരിന്റെ  14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു
X
kejrival

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ പാസാക്കിയ 14 ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് ബില്ലുകള്‍ തിരിച്ചയക്കാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡല്‍ഹി കേന്ദ്രഭരണ പ്രദേശമായതിനാല്‍ ബില്ലുകള്‍ അംഗീകരിക്കുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ലഭിച്ചശേഷം മാത്രമേ സംസ്ഥാനം ബില്ലിന് അംഗീകാരം നല്‍കാന്‍ പാടുള്ളൂ. അതിനുശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങുകയും വേണമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. [related]
14 ബില്ലുകളും കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് ഡല്‍ഹി സര്‍ക്കാര്‍ പാസാക്കിയത്. ജനലോക്പാല്‍, മിനിമം കൂലി, ഡല്‍ഹി സ്‌കൂള്‍ തുടങ്ങിയവ സംബന്ധിച്ച ബില്ലുകളും തിരിച്ചയച്ചവയില്‍പ്പെടുന്നു.
Next Story

RELATED STORIES

Share it