Flash News

ഡല്‍ഹി വാതകചോര്‍ച്ച : കമ്പനികള്‍ക്ക് പോലിസിന്റെ നോട്ടീസ്



ന്യൂഡല്‍ഹി:തുഗ്ലക്കാബാദ് രാസവാതക കണ്ടെയ്‌നറിലെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലിസ് വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. വാതക സംഭരണ ഡിപ്പോയിലെ ചോര്‍ച്ച 450ഓളം വിദ്യാര്‍ഥിനികളെ ബാധിച്ചിരുന്നു.  കണ്ടെയ്‌നര്‍ പരിശോധനയ്ക്ക് ശേഷം ശരിയായ രീതിയില്‍ അടയ്ക്കാനാവാത്തതാവാം വാതക ചോര്‍ച്ചയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ ഹരിതകോടതിയും കേന്ദ്രത്തിന്റേയും ഡല്‍ഹി സര്‍ക്കാരിന്റേയും പ്രതികരണം ആരാഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it