ഡല്‍ഹി-ലക്നോ ശതാബ്ദി എക്സ്പ്രസിന് ബോംബ് ഭീഷണി
BY ajay G.A.G3 Jan 2016 4:21 AM GMT
X
ajay G.A.G3 Jan 2016 4:21 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി-ലക്നോ ശതാബ്ദി എക്സ്പ്രസില്‍ ബോംബ് വെച്ചതായി ഭീഷണി. ഇതു സംബന്ധിച്ച ഇ മെയില്‍ ലഭിച്ചതായി മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചതിനെത്തുടര്ന്ന്് തുടര്‍ന്ന് ട്രെയിന്‍ ഗാസിയാബാദ് സ്റ്റേഷനില്‍ നിറുത്തിയിട്ട് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം ട്രെയിന്‍ യാത്രയാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ബോംബ് സ്ക്വാഡും പോലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിവരവേയാണ് ട്രെയിനില്‍ ബോംബ് വെ്ച്ചിട്ടുണ്ടെന്ന ഭീഷണിക്കത്ത്് ലഭിച്ചതായി അധികൃതര്‍ അറിയിക്കുന്നത്.ഇതേത്തുടര്‍ന്ന് മറ്റ് ട്രെയിനുകളിലും പരിശോധന നടത്തുന്നുണ്ട്. ഡല്‍ഹി റെയില്‍വേസ്റ്റേഷനിലും പരിശോധന നടത്തിവരികയാണ്. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയാണോടുന്നത്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT