ഡല്‍ഹി യൂനിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയനിലേക്ക് നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാമറാ നിരീക്ഷണത്തിലാവണം തിരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമുന്നയിച്ചു. നിയമപരമായ മാര്‍ഗങ്ങള്‍ ഇതിനായി അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എസ്‌യുവിന് ഒരു സീറ്റാണ് ലഭിച്ചത്. നാലില്‍ മൂന്നു സീറ്റുകള്‍ ബിജെപിക്കും ലഭിച്ചു. ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി യൂനിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിന് ഇവിഎം നല്‍കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it