ഡല്‍ഹി-മീറത്ത് എക്‌സ്പ്രസ് ഹൈവേ രാജ്യത്തിനു സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ 14 വരി പാതയായ ഡല്‍ഹി-മീറത്ത് എക്‌സ്പ്രസ് ഹൈവേ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനു ശേഷം തുറന്ന കാറില്‍ പ്രധാനമന്ത്രി കിഴക്കന്‍ അതിവേഗ പാതയിലൂടെ റോഡ് ഷോ നടത്തി. ഷിപ്പിങ്, റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മറ്റൊരു തുറന്ന കാറില്‍ മോദിയെ അനുഗമിച്ചു. തുടര്‍ന്ന് രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈവേയായ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ്‌വേയും മോദി രാജ്യത്തിനു സമര്‍പ്പിച്ചു. 17 മാസം എന്ന റെക്കോഡ് വേഗത്തില്‍ ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ പണി പൂര്‍ത്തീകരിച്ച ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സപ്രസ് വേ 135 കിലോമീറ്റര്‍ നീളമുള്ള സിഗ്‌നല്‍ രഹിത അതിവേഗ പാതയാണ്.
2015 നവംബറിലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 11,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പാത പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്തിട്ടുള്ളതാണ്.
ഖാസിയാബാദ്, ഫരീദാബാദ്, ഗ്രെയ്റ്റര്‍ നോയിഡ,പ ല്‍വല്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് എക്‌സ്പ്രസ് ഹൈവേ. പ്രാഥമിക സൗകര്യങ്ങളുടെ വികസനമാണ് ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ഹൈ  േവ ഉദ്ഘാടനം ചെയ്തു കൊണ്ട് നരേന്ദ്രമോദി പറഞ്ഞു. 28,000 കിലോ മീറ്റര്‍ വരുന്ന ഹൈവേകളുടെ ശൃംഖലകളുണ്ടാക്കാനായി മൂന്നുലക്ഷം കോടി രൂപ ഇതിനോടകം സര്‍ക്കാര്‍ ചെലവഴിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ദിവസം 27 കിലോ മീറ്റര്‍ എന്ന നിരക്കില്‍ ഹൈവേകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നും ഇത് കോണ്‍ഗ്രസ് ഭരണകാലത്ത് ദിവസത്തില്‍ 12 കിലോ മീറ്റര്‍ ആയിരുന്നുവെന്നും മോദി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ഡല്‍ഹി മീറത്ത് എക്‌സ്പ്രസ്‌വേ പദ്ധതി ആസൂത്രണം ചെയ്തത്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകള്‍, മഴവെളള സംഭരണികള്‍, അണ്ടര്‍ പ്ലാസകള്‍ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത. രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകളാണു പാതയ്ക്ക് ഇരുവശവും നട്ടുപിടിപ്പിച്ചത്. അതിവേഗ പാതയുടെ ഉദ്ഘാടനത്തോടെ ഡല്‍ഹിയില്‍ നിന്നും മീറത്തിലേക്കുളള യാത്രാസമയം രണ്ടര മണിക്കൂറില്‍ നിന്ന് 45 മിനിറ്റായി ചുരുങ്ങും. പദ്ധതിയുടെ മൊത്തം വ്യാപ്തി 82 കിലോമീറ്ററാണ്. ഇതില്‍ 27.74 കിലോമീറ്ററാണ് 14 വരി പാതയിലുളളത്. ഇവയുടെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ബാക്കിയുളളവ ആറു വരി പാതയാണ്.
Next Story

RELATED STORIES

Share it